ബഹറൈനില്‍ കൊവിഡ് വിവരങ്ങള്‍ വാട്ട്‌സാപ്പിലൂടെയും അറിയാം

Share with your friends

മനാമ: കൊവിഡ്- 19മായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനും സംശയങ്ങള്‍ പരിഹരിക്കാനും വാട്ട്‌സാപ്പ് നമ്പറുമായി ആരോഗ്യ മന്ത്രാലയം. കൊറോണവൈറസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും 24 മണിക്കൂറും അറിയാന്‍ വാട്ട്‌സാപ്പ് നമ്പറില്‍ ചാറ്റ് ചെയ്താല്‍ മതി.

അറബയില്‍ മാത്രമല്ല, ഇംഗ്ലീഷിലും സേവനം ലഭിക്കും. +973 32002001 എന്നതാണ് നമ്പര്‍. ഈ നമ്പര്‍ സേവ് ചെയ്ത് ഒരു ഹായ് നല്‍കി ചാറ്റ് ആരംഭിച്ചാല്‍ മതി.

കൊവിഡ് വ്യാപനം തടയാന്‍ ബഹറൈന്‍ അധികൃതരുടെ പുതിയ തീരുമാനങ്ങളും പ്രതികരണങ്ങളും സംഭവവികാസങ്ങളും വാര്‍ത്തകളും ഇതിലൂടെ അറിയാം. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമ്മാണ്ടറും ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ടീം ബഹറൈന് നേതൃത്വം നല്‍കുന്നത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!