വിദേശികളെ വിവാഹം കഴിച്ച സൗദി വനിതകളുടെ മക്കള്‍ക്ക് സ്ഥിര ഇഖാമ നല്‍കണമെന്ന് ശൂറ

വിദേശികളെ വിവാഹം കഴിച്ച സൗദി വനിതകളുടെ മക്കള്‍ക്ക് സ്ഥിര ഇഖാമ നല്‍കണമെന്ന് ശൂറ

റിയാദ്: വിദേശികളെ വിവാഹം കഴിച്ച സൗദി വനിതകളുടെ മക്കള്‍ക്ക് സ്ഥിര ഇഖാമ നല്‍കുന്നതിന് താമസ നിയമത്തില്‍ പുതിയ അനുച്ഛേദം ചേര്‍ക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ച് ശൂറ സമിതി. ശൂറയിലെ എട്ട് അംഗങ്ങളാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

വിദേശികളെ വിവാഹം കഴിച്ചതിലൂടെണ്ടായ മക്കള്‍ക്ക് സ്ഥിര താമസാനുമതി ലഭിക്കുക നിലവില്‍ വളരെ ക്ലേശകരമാണ്. സ്‌പോണ്‍സര്‍ഷിപ്പ് നിയമമനുസരിച്ചാണ് ഇവര്‍ താമസിക്കുന്നത്. സൗദി മാതാവ് മരിക്കുന്നതോടെ സ്‌പോണ്‍സര്‍ഷിപ്പ് അവസാനിക്കും.

പിന്നീട് സൗദിയില്‍ താമസിക്കാന്‍ പുതിയ സ്‌പോണ്‍സറെ തേടേണ്ടി വരും. ഇത് വലിയ മാനസിക, സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വിദേശികളിലുണ്ടായ സൗദി വനിതകളുടെ മക്കളുമായി ബന്ധപ്പെട്ട ശൂറയുടെ മൂന്നാമത്തെ സുപ്രധാന നീക്കമാണിത്.

Share this story