15 വര്‍ഷത്തിന് ശേഷം ജിദ്ദയിലെ ഹിറാ സ്ട്രീറ്റില്‍ ഇരുദിശകളിലേക്കും ഗതാഗതം അനുവദിക്കുന്നു

15 വര്‍ഷത്തിന് ശേഷം ജിദ്ദയിലെ ഹിറാ സ്ട്രീറ്റില്‍ ഇരുദിശകളിലേക്കും ഗതാഗതം അനുവദിക്കുന്നു

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ ഹിറാ സ്ട്രീറ്റിലെ മദീന റോഡ് ഇന്റര്‍സെക്ഷനും പ്രിന്‍സ് സുല്‍ത്താന്‍ സ്ട്രീറ്റിനും ഇടയില്‍ ഇരുഭാഗങ്ങളിലേക്കും ഗതാഗതം ആരംഭിച്ചു. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഈ ഭാഗത്ത് ഇരുദിശകളിലേക്കും വാഹന ഗതാഗതം അനുവദിക്കുന്നത്.

റോഡിന്റെ ഇരുവശങ്ങളിലുമുള്ള കടകള്‍ക്ക് ആശ്വാസമെന്നോണമാണ് 2005ല്‍ ഒരു ദിശയില്‍ മാത്രം ജിദ്ദ മേയറാലിറ്റി ഗതാഗതം പരിമിതപ്പെടുത്തിയത്. അന്ന് മുതല്‍ പടിഞ്ഞാറ് ഭാഗത്തേക്ക് മാത്രമാണ് ഗതാഗതം.

2009ല്‍ മദീന റോഡിനും പ്രിന്‍സ് സുല്‍ത്താന്‍ സ്ട്രീറ്റിനും ഇടയില്‍ സ്ട്രീറ്റ് ഇരട്ടിപ്പിക്കാന്‍ ആരംഭിച്ചു. പ്രത്യേകിച്ച് ഹിറാ ഇന്റര്‍സെക്ഷനില്‍ വികസനം നടന്നു. മദീന റോഡിനെ പ്രിന്‍സ് സുല്‍ത്താന്‍ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന ഏക സ്ട്രീറ്റ് ആണ് ഇത് എന്നതിനാലാണ് ഇരുദിശകളിലും ഗതാഗതം പുനരാരംഭിച്ചത്.

Share this story