ഖത്തറില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാര്‍ഥികളുടെ മെഡിക്കല്‍ പരിശോധന ഞായര്‍ മുതല്‍

ഖത്തറില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാര്‍ഥികളുടെ മെഡിക്കല്‍ പരിശോധന ഞായര്‍ മുതല്‍

ദോഹ: പുതിയ അധ്യയന വര്‍ഷം സ്‌കൂളുകളില്‍ ചേരാന്‍ അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള അവശ്യ പരിശോധനകള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ (പി എച്ച് സി സി) അറിയിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അവശ്യമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും പി എച്ച് സി സി ചൂണ്ടിക്കാട്ടി.

ഒറ്റ സന്ദര്‍ശനത്തില്‍ തന്നെ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കാവുന്ന തരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം തിയ്യതി നല്‍കും. 107ല്‍ വിളിച്ചാല്‍ എല്ലാ വിവരങ്ങളും അറിയാന്‍ സാധിക്കും.

കാലാവധിയുള്ള ഐ ഡി, ഹെല്‍ത്ത് കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, വാക്‌സിനേഷന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ പരിശോധനക്ക് വരുമ്പോള്‍ കൈവശമുണ്ടാകണം. സംശയം തോന്നുന്ന വിദ്യാര്‍ത്ഥികളെ കൊവിഡ് പരിശോധനക്കും വിധേയരാക്കും.

Share this story