ഒമാനിലേക്ക് തിരികെപോകുന്ന പ്രവാസികള്‍ അറിയാന്‍

ഒമാനിലേക്ക് തിരികെപോകുന്ന പ്രവാസികള്‍ അറിയാന്‍

മസ്‌കത്ത്: സ്വന്തം നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് തിരികെ വരാന്‍ ഒമാന്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍:

റസിഡന്റ് കാര്‍ഡ് കൈവശമുള്ളവര്‍ക്കാണ് എന്‍ട്രി പെര്‍മിറ്റ് ലഭിക്കുക. ഒമാനിലെ കമ്പനികളോ കുടുംബാംഗങ്ങളോ മുഖേന എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷിക്കാം. ഒമാനി അധികൃതര്‍ അനുമതി നല്‍കിയാല്‍ മാത്രമാണ് ഇന്ത്യയില്‍ ഒമാന്‍ എംബസി പ്രവാസികളുടെ തിരിച്ചുപോക്കിന് ക്രമീകരണങ്ങള്‍ വരുത്തുക.

മാത്രമല്ല, ഇന്ത്യന്‍ സര്‍ക്കാറില്‍ നിന്ന് ആവശ്യമായ അനുമതി ലഭിക്കുകയും വേണം. എന്‍ട്രി പെര്‍മിറ്റി ലഭിച്ചാല്‍ പ്രാദേശിക ക്ലിയറന്‍സ് നേടി യാത്രാ ക്രമീകരണങ്ങള്‍ വരുത്താം.

Share this story