കൊവിഡ് വാക്‌സിന്‍ ഗവേഷണത്തില്‍ യു എ ഇ ഏറെ മുന്നില്‍

കൊവിഡ് വാക്‌സിന്‍ ഗവേഷണത്തില്‍ യു എ ഇ ഏറെ മുന്നില്‍

അബുദബി: കൊവിഡ്- 19 വാക്‌സിന്‍ ഗവേഷണത്തില്‍ ലോകരാജ്യങ്ങളില്‍ മികച്ച മുന്നേറ്റവുമായി യു എ ഇ. അന്തിമഘട്ടമായ മനുഷ്യരിലെ പരീക്ഷണത്തിലെത്തിയിരിക്കുകയാണ് യു എ ഇ.

അബുദബി ആരോഗ്യ വകുപ്പ്, ഗ്രൂപ്പ് 42, ചൈനീസ് മരുന്ന് ഭീമനായ സിനോഫാം എന്നിവയാണ് വാക്‌സിന്‍ പഠനം നടത്തിയത്. പരീക്ഷണത്തിന് 15000 സന്നദ്ധപ്രവര്‍ത്തകരെ സജ്ജമാക്കും.

മൂന്ന് ആഴ്ചകളില്‍ രണ്ട് ഡോസ് എന്ന തരത്തില്‍ ഒരു വര്‍ഷത്തേക്കാണ് സന്നദ്ധപ്രവര്‍ത്തകരില്‍ പരീക്ഷിക്കുക. നിലവില്‍ രാജ്യത്ത് കൊവിഡ് വ്യാപനം വളരെ കുറഞ്ഞനിലയിലാണ്. കഴിഞ്ഞ ദിവസം 281 പേര്‍ക്ക് മാത്രമാണ് കൊവിഡ് ബാധിച്ചത്. 994 പേര്‍ രോഗമുക്തരായി. ഒരു മരണവുമുണ്ടായിട്ടില്ല.

Share this story