റിയാദിൽ അനധികൃതമായി മൊബൈൽ ഫോൺ സിം കാർഡ് വിൽപന; ബംഗാളികൾ പിടിയിൽ

റിയാദിൽ അനധികൃതമായി മൊബൈൽ ഫോൺ സിം കാർഡ് വിൽപന; ബംഗാളികൾ പിടിയിൽ

റിയാദ്: അനധികൃതമായി മൊബൈൽ ഫോൺ സിം കാർഡ് വിൽപന മേഖലയിൽ പ്രവർത്തിച്ച രണ്ടു ബംഗ്ലാദേശുകാരെ റിയാദിൽ നിന്ന് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അസിസ്റ്റന്റ് വക്താവ് മേജർ ഖാലിദ് അൽകുറൈദിസ് പറഞ്ഞു.

സൗദി പൗരന്മാരും വിദേശികളും അറിയാതെ അവരുടെ പേരുകളിൽ രജിസ്റ്റർ ചെയ്യുന്ന സിം കാർഡുകളാണ് ഇരുവരും വിൽപന നടത്തിയിരുന്നത്.

ബത്ഹ ഡിസ്ട്രിക്ടിൽ കളിക്കോപ്പുകൾ വിൽക്കുന്ന സ്ഥാപനം കേന്ദ്രീകരിച്ചാണ് നാൽപതിനടുത്ത് പ്രായമുള്ള പ്രതികൾ സിം കാർഡുകൾ വിൽപന നടത്തിയിരുന്നത്. വിവിധ കമ്പനികളുടെ പേരിലുള്ള 5244 സിം കാർഡുകളും മൂന്നു റീചാർജ് മെഷീനുകളും പതിനാലു മൊബൈൽ ഫോണുകളും പണവും പ്രതികളുടെ പക്കൽ കണ്ടെത്തി.

നിയമ നടപടികൾ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനു മുന്നോടിയായി പ്രതികൾക്കെതിരായ കേസിൽ നിയമാനുസൃത നടപടികൾ പൂർത്തിയാക്കിവരികയാണെന്ന് മേജർ ഖാലിദ് അൽകുറൈദിസ് പറഞ്ഞു.

Share this story