ബഹറൈനില്‍ വിസിറ്റ് വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി

ബഹറൈനില്‍ വിസിറ്റ് വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി

മനാമ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നവരുടെ കാലാവധി കഴിഞ്ഞ വിസിറ്റ് വിസ മൂന്ന് മാസത്തേക്ക് കൂടി നീട്ടി ബഹറൈന്‍. ജൂലൈ 21 മുതല്‍ ഒക്ടോബര്‍ 21 വരെയാണ് കാലാവധി ദീര്‍ഘിപ്പിച്ചതെന്ന് നാഷണാലിറ്റി, പാസ്‌പോര്‍ട്ട്, റസിഡന്‍സ് അഫയേഴ്‌സ് (എന്‍ പി ആര്‍ എ) അറിയിച്ചു.

ഒക്ടോബര്‍ 21ന് ശേഷം രാജ്യത്ത് കഴിയാന്‍ ആഗ്രഹിക്കുന്നവര്‍ ഇ വിസ പോര്‍ട്ടലിലൂടെ വിസിറ്റ് വിസയുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ അപേക്ഷിക്കണം. നിലവില്‍ സൗജന്യമായാണ് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയത്.

ഇതിനായി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. ഓട്ടോമാറ്റിക് ആയി സന്ദര്‍ശക വിസയുടെ കാലാവധി വര്‍ധിപ്പിക്കും.

Share this story