സൗദിക്കിത് ആശ്വാസ ദിനങ്ങള്‍; കൊവിഡ് രോഗമുക്തി നിരക്ക് 80 ശതമാനത്തിലേക്ക്

സൗദിക്കിത് ആശ്വാസ ദിനങ്ങള്‍; കൊവിഡ് രോഗമുക്തി നിരക്ക് 80 ശതമാനത്തിലേക്ക്

റിയാദ്: സൗദി അറേബ്യയിലെ കൊവിഡ്- 19 ഭേദമാകുന്നവരുടെ നിരക്ക് 80 ശതമാനത്തിലേക്ക് അടുക്കുന്നു. ഞായറാഴ്ചയോടെ രോഗം ഭേദമായവരുടെ മൊത്തം എണ്ണം 197,735 ആയി. ഇതുവരെ 250,920 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഞായറാഴ്ച മാത്രം 3057 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. പുതുതായി രോഗം ബാധിച്ചവരുടെ എണ്ണമാകട്ടെ 2504 ആണ്. അതായത്, രോഗം ബാധിച്ചവരേക്കാള്‍ കൂടുതല്‍ ഭേദമായവരാണ്. 39 പേര്‍ കൂടി മരിച്ചതോടെ മൊത്തം മരണം 2486 ആയി.

ഹോംഗ്‌കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡീപ് നോളജ് ഗ്രൂപ്പിന്റെ വിശകലനം അനുസരിച്ച് കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ ലോകത്തെ സുരക്ഷിതമായ 20 രാജ്യങ്ങളില്‍ ആദ്യ സ്ഥാനങ്ങളിലായിരുന്നു ജൂണില്‍ സൗദി.

Share this story