പുണ്യഭൂമികളിലേക്ക് ഇനി പ്രവേശനം ഹജ്ജ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് മാത്രം; ലംഘിച്ചാല്‍ കടുത്ത ശിക്ഷ

പുണ്യഭൂമികളിലേക്ക് ഇനി പ്രവേശനം ഹജ്ജ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് മാത്രം; ലംഘിച്ചാല്‍ കടുത്ത ശിക്ഷ

മക്ക: ഹജ്ജിന്റെ പ്രധാന കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകുന്ന മിന, മുസ്ദലിഫ, അറഫ തുടങ്ങിയ പ്രദേശങ്ങളില്‍ പ്രവേശനം ഹജ്ജ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് മാത്രമാക്കി. നിയമം ലംഘിച്ച് പ്രവേശിച്ചാല്‍ പതിനായിരം റിയാല്‍ പിഴ ചുമത്തും. ഞായറാഴ്ച മുതല്‍ നിയമം പ്രാബല്യത്തിലായി.

ഹജ്ജ് സെക്യൂരിറ്റി ഫോഴ്‌സസ് കമ്മാണ്ടര്‍ മേജര്‍ ജനറല്‍ സായിദ് അല്‍ താവൈന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷത്തെ ഹജ്ജിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഹജ്ജ് പെര്‍മിറ്റില്ലാതെ പുണ്യ ഭൂമികളില്‍ പ്രവേശിച്ചാല്‍ പിഴക്ക് പുറമെ 15 ദിവസത്തെ ജയില്‍ ശിക്ഷയുമുണ്ടാകും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാക്കും.

Share this story