ഒമാനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ 100 റിയാല്‍ പിഴ

ഒമാനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ 100 റിയാല്‍ പിഴ

മസ്‌കത്ത്: കൊവിഡ്- 19 പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ ശക്തമാക്കി ഒമാന്‍. ഇനിമുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 100 റിയാലാണ് പിഴ. നേരത്തെയിത് 20 റിയാലായിരുന്നു.

എല്ലാ വാണിജ്യ, വ്യവസായ പ്രവര്‍ത്തനങ്ങള്‍, പൊതു- സ്വകാര്യ തൊഴിലിടങ്ങള്‍, ഗതാഗതം, മറ്റ് സ്ഥലങ്ങള്‍ എന്നിവയെല്ലാം പൊതുസ്ഥലം എന്ന പരിധിയില്‍ വരും. കൊവിഡ് പരിശോധന നടത്താന്‍ വിസമ്മതിച്ചാല്‍ 200 റിയാലും ഹോം- ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ 200 റിയാലും പിഴ ഈടാക്കും.

ആഘോഷങ്ങള്‍ക്കും മറ്റും ആളെ കൂട്ടിയാല്‍ 1500 റിയാലാണ് പിഴ. ഇത്തരം ആഘോഷങ്ങളില്‍ പങ്കെടുത്താല്‍ 100 റിയാലും പിഴ ഈടാക്കും. ട്രാക്കിംഗ് ബ്രേസ്ലെര്‍ ഊരിയാലോ കേടാക്കിയാലോ ധരിക്കാന്‍ വിസമ്മതിച്ചാലോ 300 റിയാലാണ് പിഴ.

Share this story