അടുത്ത മാസം മുതല്‍ വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ദുബൈ കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കും

അടുത്ത മാസം മുതല്‍ വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ദുബൈ കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കും

ദുബൈ: ആഗസ്റ്റ് ഒന്ന് മുതല്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് പുതിയ കോണ്‍സുല്‍ ജനറല്‍ ഡോ.അമന്‍ പുരി. കോണ്‍സുല്‍ ജനറലായി സ്ഥാനമേറ്റ ശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കൊവിഡ് പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. അവധി ദിനങ്ങളില്‍ രാവിലെ എട്ട് മുതല്‍ പത്ത് വരെ പ്രവര്‍ത്തിക്കും. ആ ദിവസങ്ങളില്‍ പാസ്‌പോര്‍ട്ട് പുതുക്കല്‍, അടിയന്തരമായി പുറത്തുപോകല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കാകും സേവനങ്ങള്‍ നല്‍കുക.

അതത് സമയത്ത് സ്ഥിതി പരിഗണിച്ചാകും വാരാന്ത്യങ്ങളിലെ പ്രവര്‍ത്തനം നിശ്ചയിക്കുക. ദുബൈയില്‍ നിന്നും വടക്കന്‍ എമിറേറ്റുകളില്‍ നിന്നും ഇതുവരെ 1.70 ലക്ഷം ഇന്ത്യക്കാരാണ് നാട്ടിലേക്ക് പോയത്. ഇവരില്‍ 40000 പേര്‍ വന്ദേഭാരത് മിഷന്‍ വഴിയും 1.30 ലക്ഷം പേര്‍ ചാര്‍ട്ടേഡ് വിമാനങ്ങളിലുമാണ് പോയതെന്നും പുരി അറിയിച്ചു.

Share this story