മദ്ധ്യാഹ്ന വിശ്രമ നിയമം ലംഘിച്ച 33 കമ്പനികള്‍ക്കെതിരെ നടപടിയുമായി ഖത്തർ

മദ്ധ്യാഹ്ന വിശ്രമ നിയമം ലംഘിച്ച 33 കമ്പനികള്‍ക്കെതിരെ നടപടിയുമായി ഖത്തർ

ദോഹ: മദ്ധ്യാഹ്ന വിശ്രമനിയമം ലംഘിച്ച കമ്പനികളുടെ 33 തൊഴിലിടങ്ങൾ മൂന്നുദിവസത്തേക്ക് താത്ക്കാലികമായി അടച്ചതായി ഭരണനിർവഹണ വികസനതൊഴിൽ സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു. കനത്ത ചൂട് അനുഭവപ്പടുന്ന ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളിലായി 75 ദിവസമാണ് മദ്ധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നത്. ഈ ദിവസങ്ങളിൽ പുറം ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിക്കുന്നുണ്ട്.

ഈ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും കമ്പനികൾക്കുമതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.

ജൂലൈ അഞ്ചു മുതൽ പതിനാറുവരെയുള്ള കാലയളവിൽ വിവിധ തൊഴിലിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് മൂന്നു ദിവസത്തേക്ക് 33 തൊഴിലിടങ്ങൾ പൂട്ടിയത്. അൽഇബ്ബ്, അൽവഖ്‌റ, റൗദത്ത് അൽഹമാമ, അൽഖർത്തിയാത്ത്, ലുസൈൽ, ഉംഅൽസനീം, അൽഖീസ, അൽതുമാമ, ഇസ്ഗ്വവ, അൽഖോർ എന്നിവിടങ്ങളിലെ കരാർ കമ്പനികൾക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. എല്ലാ കമ്പനികളും ഉച്ച വിശ്രമ നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി സമഗ്ര പരിശോധന തുടരും

Share this story