കുവൈത്തിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധം; 14 ദിവസം ക്വാറന്റൈനില്‍ കഴിയണം

കുവൈത്തിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധം; 14 ദിവസം ക്വാറന്റൈനില്‍ കഴിയണം

കുവൈത്ത് സിറ്റി: കുവൈത്തില്‍ അടുത്ത മാസം മുതല്‍ വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നതോടെ തിരിച്ചുവരുന്ന പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും യാത്രാ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തേക്ക് വരുന്നവര്‍ പി സി ആര്‍ ടെസ്റ്റ് റിസല്‍ട്ടിന് വിധേയമാകണം. മാത്രമല്ല, 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയുകയും വേണം.

യാത്ര പുറപ്പെടുന്നതിന്റെ മുമ്പ് കൊവിഡ് പരിശോധനക്ക് വിധേയമായി ഫലം നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് വേണം. അംഗീകൃത ലാബില്‍ നിന്നാകണം പരിശോധിക്കേണ്ടത്.

വിമാനം കയറുന്നതിന് മുമ്പ് ശ്ലോനിക് (shlonik) ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അതില്‍ രജിസ്‌ട്രേഷന്‍ നടത്തണം. മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ ധരിക്കണം. യാത്രയുടെ മുമ്പും കുവൈത്തില്‍ എത്തിയതിന് ശേഷവും ശരീരോഷ്മാവ് പരിശോധിക്കും. എത്തുന്ന ഓരോ വിമാനത്തിലെയും പത്ത് ശതമാനം യാത്രക്കാര്‍ക്ക് റാന്‍ഡം പി സി ആര്‍ ടെസ്റ്റ് നടത്തും.

Share this story