ഷാര്‍ജയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണശേഷിയോടെ പ്രവര്‍ത്തിച്ചു തുടങ്ങി

ഷാര്‍ജയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണശേഷിയോടെ പ്രവര്‍ത്തിച്ചു തുടങ്ങി

ഷാര്‍ജ: ഷാര്‍ജയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ഞായര്‍ മുതല്‍ ജോലിയില്‍ പ്രവേശിച്ചു തുടങ്ങി. എമിറേറ്റ് സാധാരണ നിലയിലാകുന്നതിന്റെ ഭാഗമായാണിത്.

ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും ഷാര്‍ജ ഹ്യൂമന്‍ റിസോഴ്‌സസ് ഡയറക്ടറേറ്റ് ചെയര്‍മാനുമായ ഡോ.താരീഖ് സുല്‍ത്താന്‍ ബിന്‍ ഖാദിം ആണ് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് അറിയിച്ചത്. എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ഉത്തരവ് പ്രകാരമാണിത്.

എല്ലാ ആരോഗ്യ മുന്‍കരുതല്‍ നടപടികളും പാലിച്ചാണ് സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. ഷാര്‍ജയില്‍ പടിപടിയായി ജീവിതം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്.

Share this story