വാക്‌സിന്‍ പരീക്ഷണത്തിന് യു എ ഇയിലെ എല്ലാവര്‍ക്കും അവസരമൊരുക്കും

വാക്‌സിന്‍ പരീക്ഷണത്തിന് യു എ ഇയിലെ എല്ലാവര്‍ക്കും അവസരമൊരുക്കും

അബുദബി: യു എ ഇയില്‍ വികസിപ്പിക്കുന്ന വാക്‌സിന്റെ മൂന്നാം ഘട്ടമായ മനുഷ്യരിലെ പരീക്ഷണത്തിന് രാജ്യത്തെ എല്ലാവര്‍ക്കും അവസരമൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിന് വേണ്ട 5000 സന്നദ്ധ പ്രവര്‍ത്തകരെ 24 മണിക്കൂറിനുള്ളില്‍ ലഭിച്ചു.

അബുദബി, അല്‍ ഐന്‍ എന്നിവിടങ്ങളിലെ താമസക്കാരെയാണ് ആദ്യ ഘട്ടത്തില്‍ പരിഗണിച്ചത്. രാജ്യത്തെ എല്ലാവര്‍ക്കും പരീക്ഷണത്തിന് അവസരമൊരുക്കാന്‍ യു എ ഇ ആരോഗ്യ മന്ത്രാലയവും അബുദബി ആരോഗ്യ വകുപ്പും ഏകോപനം നടത്തും.

വളണ്ടിയര്‍മാരെ സ്വീകരിക്കാന്‍ പ്രത്യേകം കേന്ദ്രങ്ങള്‍ തയ്യാറാക്കും. കൂടുതല്‍ വിവരങ്ങള്‍ ഉടനെ പ്രസിദ്ധീകരിക്കും. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.

Share this story