കുവൈത്തില്‍ ഇനി ഒരു കമ്പനിക്ക് 15 ഡെലിവറി ബൈക്കുകള്‍ മാത്രം

കുവൈത്തില്‍ ഇനി ഒരു കമ്പനിക്ക് 15 ഡെലിവറി ബൈക്കുകള്‍ മാത്രം

കുവൈത്ത് സിറ്റി: ഒരു കമ്പനിക്ക് 15 ഡെലിവറി ബൈക്കുകള്‍ മാത്രമേ പാടുള്ളൂവെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ലൈസന്‍സില്ലാതെയും കമ്പനി സ്‌പോണ്‍സര്‍ഷിപ്പില്‍ അല്ലാതെയും ഡെലിവറി ജോലി ചെയ്യുന്ന നിരവധി പേരാണ് രാജ്യത്തുള്ളതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

ഇത് സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പരാതി. കാര്‍ ലൈസന്‍സ് കൈകാര്യം ചെയ്യുന്നത് പോലെ ബൈക്കുകളുടെ കാര്യവും പരിഗണിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. മാത്രമല്ല ബൈക്കുകള്‍ക്ക് പകരം കാറുകള്‍ വെക്കാനും നിര്‍ദ്ദേശമുണ്ട്.

പ്രധാന കമ്പനികള്‍ ഹോം ഡെലിവറിക്കായി ആയിരക്കണക്കിന് ജീവനക്കാരെയാണ് നിയമിച്ചത്. അതേസമയം കമ്പനികളുടെ യഥാര്‍ഥ എണ്ണം വളരെ കുറവാണ്.

Share this story