ബലി പെരുന്നാള്‍ ജൂലൈ 31നെന്ന് പ്രഖ്യാപിച്ച് സൗദി; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടാഴ്ചത്തെ അവധി

ബലി പെരുന്നാള്‍ ജൂലൈ 31നെന്ന് പ്രഖ്യാപിച്ച് സൗദി; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടാഴ്ചത്തെ അവധി

റിയാദ്: ബലി പെരുന്നാള്‍ ജൂലൈ 31 വെള്ളിയാഴ്ചയാണെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ. സൗദിയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ പെരുന്നാള്‍ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് രണ്ടാഴ്ചത്തെ പെരുന്നാള്‍ അവധിയുണ്ടാകും. ജൂലൈ 23ലെ പ്രവൃത്തി കഴിയുന്നത് മുതലാണ് അവധി ആരംഭിക്കുക. ആഗസ്റ്റ് ഒമ്പത് വരെയാണ് അവധി.

അതേസമയം, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ജൂലൈ 29 മുതല്‍ ആഗസ്റ്റ് രണ്ട് വരെയാണ് അവധി. ജീവനക്കാരന്റെ വാരാന്ത്യ ഓഫ് അവധി ദിനത്തിലാണെങ്കില്‍ അവധിയുടെ മുമ്പോ ശേഷമോ പകരം ഓഫ് നല്‍കണമെന്നാണ് സൗദിയിലെ തൊഴില്‍ നിയമം.

Share this story