രണ്ട് വർഷം കൊണ്ട് അഞ്ച് പ്രധാന മേഖലകളിൽ സൗദിവത്ക്കരണം പൂർത്തിയാക്കും

രണ്ട് വർഷം കൊണ്ട് അഞ്ച് പ്രധാന മേഖലകളിൽ സൗദിവത്ക്കരണം പൂർത്തിയാക്കും

ജിദ്ദ: രാജ്യത്തെ വിവിധ മേഖലകളിലെ സൗദിവത്ക്കരണ പദ്ധതികൾ ലക്ഷ്യം കാണുന്നതായി സൗദി മാനവ വിഭവശേഷി സാമൂഹിക ക്ഷേമ മന്ത്രാലയത്തിൻ്റെ റിപ്പോർട്ടുകൾ സൂചന നൽകുന്നു.

പ്രധാാനപ്പെട്ട അഞ്ച് തൊഴിൽ മേഖലകളിലായി 45,600 ജോലികൾ ഇതിനകം സൗദിവത്ക്കരണം നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി.

ഓപറേഷൻ ആൻ്റ് മെയിൻ്റനൻസ് , ഡെൻ്റിസ്റ്റ്, ഫാർമസിസ്റ്റ്, എഞ്ചിനീയറിംഗ്, അക്കൗണ്ടിംഗ്-ലീഗൽ ഓഡിറ്റിംഗ് തുടങ്ങിയ മേഖലകളിലാണു സൗദിവത്ക്കരണം വിജയകരമായി പൂർത്തിയായത്.

മേൽപ്പറയപ്പെട്ട മേഖലകളിൽ ലക്ഷ്യമിട്ട 60 ശതമാനം തൊഴിലുകളും ഇപ്പോഴും സ്വദേശിവത്ക്കരണം നടത്താൻ ബാക്കിയാണെന്നും 2022 ആകുന്നതോടെ പ്രസ്തുത മേഖലകളിൽ ആകെ ലക്ഷ്യമിട്ട 1,24,000 തൊഴിലുകളിൽ സൗദിവത്ക്കരണം പൂർത്തിയാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

സ്വകാര്യ മേഖലയിൽ 86 ശതമാനം തൊഴിലുകളും സ്വദേശിവത്ക്കരിക്കുന്നതിനായി മന്ത്രാലയം കരാറുണ്ടാക്കിയിട്ടുണ്ടെന്നും 2021 ആകുന്നതോടെ 3,60,000 തൊഴിലുകൾ സൗദിവത്ക്കരിക്കുകയാണു ലക്ഷ്യമെന്നും മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

Share this story