ഖത്തറില്‍ ദേശീയ മേല്‍വിലാസ രജിസ്‌ട്രേഷന് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴിലുടമകളെ ഏല്‍പ്പിക്കാം

ഖത്തറില്‍ ദേശീയ മേല്‍വിലാസ രജിസ്‌ട്രേഷന് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴിലുടമകളെ ഏല്‍പ്പിക്കാം

ദോഹ: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തങ്ങളുടെ തൊഴിലുടമകളെ മേല്‍വിലാസ രജിസ്‌ട്രേഷന് ആവശ്യമായ കാര്യങ്ങള്‍ ഏല്‍പ്പിക്കാം. ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച് ഒപ്പിട്ട ശേഷമാണ് തൊഴിലുടമകളെ ഏല്‍പ്പിക്കേണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

താമസ മേല്‍വിലാസം, മൊബൈല്‍- ലാന്‍ഡ് ലൈന്‍ നമ്പറുകള്‍, ഇ- മെയില്‍, തൊഴില്‍ സ്ഥലത്തെ മേല്‍വിലാസം തുടങ്ങിയവയാണ് നല്‍കേണ്ടത്. സര്‍ക്കാര്‍- സര്‍ക്കാരിതര ഏജന്‍സികളുമായുള്ള ഇടപാടുകള്‍ക്കാണ് ഈ വിവരങ്ങള്‍ ഉപയോഗിക്കുക.

ദേശീയ മേല്‍വിലാസ രജിസ്‌ട്രേഷന്‍ ഈ മാസം 26 വരെയാണുണ്ടാകുക. ജനുവരി 27നാണ് ആരംഭിച്ചത്. രജിസ്‌ട്രേഷന്‍ ചെയ്തില്ലെങ്കിലോ തെറ്റായ വിവരം നല്‍കിയാലോ പതിനായിരം ഖത്തര്‍ റിയാലാണ് പിഴ.

Share this story