വിമാന യാത്രക്കും വിമാനത്താവളത്തിലും ആരോഗ്യ പ്രോട്ടോകോള്‍ പ്രഖ്യാപിച്ച് കുവൈത്ത്

വിമാന യാത്രക്കും വിമാനത്താവളത്തിലും ആരോഗ്യ പ്രോട്ടോകോള്‍ പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: അടുത്ത മാസം വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി യാത്രാവേളയിലും വിമാനത്താവളത്തിലും പാലിക്കേണ്ട ആരോഗ്യ പ്രോട്ടോകോള്‍ സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രഖ്യാപിച്ചു. വിമാനത്താവളത്തില്‍ എത്തുമ്പോഴും പുറപ്പെടുമ്പോഴും റാണ്ടം പരിശോധനയുണ്ടാകും.

സാമൂഹിക അകലം പാലിക്കുകയും സ്പര്‍ശനം ഒഴിവാക്കുകയും വേണം. ഹാന്‍ഡ് ലഗേജ് അനുവദിക്കില്ല. മരുന്ന്, പേഴ്‌സണല്‍ ഐറ്റംസ്, കുട്ടികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ തുടങ്ങിയവ അടങ്ങിയ ചെറിയ ബാഗ് അനുവദിക്കും. ജീവനക്കാരും യാത്രക്കാരും മാത്രമേ ടെര്‍മിനലില്‍ പ്രവേശിക്കാവൂ.

ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യണം. ഇ- മെയിലില്‍ വന്ന ടിക്കറ്റ് അധികൃതരെ കാണിച്ചാല്‍ മതി. കടലാസ് ടിക്കറ്റ് ഒഴിവാക്കാനാണിത്. പുറപ്പെടുന്നതിന്റെ നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണം.

Share this story