കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഇന്ന് ഖത്തറിലെത്തും

കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഇന്ന് ഖത്തറിലെത്തും

ദോഹ: ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ജോലി ചെയ്യുന്ന മെഡിക്കല്‍ സംഘം കൊച്ചിയില്‍ നിന്ന് ഇന്ന് പുറപ്പെടും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, കുടുംബാംഗങ്ങള്‍ അടക്കം 170 പേരാണ് ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ന് ദോഹയില്‍ ഇറങ്ങുക.

ഖത്തറില്‍ എത്തിയാല്‍ ഇവര്‍ക്ക് ക്വാറന്റൈനില്‍ കഴിയാനുള്ള എല്ലാ സൗകര്യങ്ങളും എച്ച് എം സി ഒരുക്കിയിട്ടുണ്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഖത്തറു(ഫിന്‍ഖ്)മായി ഏകോപനം ചെയ്ത് എച്ച് എം സിയാണ് വിമാനം തയ്യാറാക്കിയത്. ഇന്ത്യന്‍ എംബസിയുടെ സഹായവും തേടിയിരുന്നു.

ആരോഗ്യപ്രവര്‍ത്തകരും അല്ലാത്തവരുമായ എച്ച് എം സിയിലെ ജീവനക്കാരെ തിരികെ കൊണ്ടുവരാന്‍ മൂന്ന് വിമാനങ്ങളാണ് ഏര്‍പ്പാടാക്കിയത്. ഇതില്‍ ആദ്യത്തേതാണ് ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുക.

Share this story