അബുദബിയില്‍ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും കൊവിഡ് പരിശോധനക്ക് വിധേയരാക്കും

അബുദബിയില്‍ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും കൊവിഡ് പരിശോധനക്ക് വിധേയരാക്കും

അബുദബി: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി അബുദബിയിലെ സ്വകാര്യ സ്‌കൂളുകളിലെ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും മറ്റ് ജീവനക്കാരെയും കൊവിഡ്- 19 പരിശോധനക്ക് വിധേയരാക്കും. സ്‌കൂളുകള്‍ക്ക് മാത്രമല്ല കോളേജുകള്‍ക്കും ഇത് ബാധകമാകുമെന്ന് അബുദബി വിദ്യാഭ്യാസ- വിജ്ഞാന വകുപ്പ് (അദിക്) അറിയിച്ചു.

ഇതിന്റെ സമയക്രമവും നടപടിക്രമങ്ങളും മറ്റ് വിശദാംശങ്ങളും പിന്നീട് അറിയിക്കും. സമ്പര്‍ക്ക നിരീക്ഷണത്തിനായി അല്‍ ഹുസ്‌ന് ആപ്പ് (AlHosn app) ഡൗണ്‍ലോഡ് ചെയ്യാന്‍ ജീവനക്കാരോടും വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

12 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. പുറത്തുനിന്ന് സ്‌കൂളിലേക്ക് വരുന്നവരും മാസ്‌ക് ധരിക്കണം. അധിക മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഡെസ്‌ക് ഷീല്‍ഡ് ധരിക്കുന്നതും നല്ലതാണ്.

Share this story