വിസയുള്ള പ്രവാസികള്‍ക്ക് ബഹറൈനിലേക്ക് തിരികെ വരാം; പ്രത്യേകം അനുമതി വേണ്ട, എത്തിയാല്‍ സ്വന്തം ചിലവില്‍ പരിശോധന

വിസയുള്ള പ്രവാസികള്‍ക്ക് ബഹറൈനിലേക്ക് തിരികെ വരാം; പ്രത്യേകം അനുമതി വേണ്ട, എത്തിയാല്‍ സ്വന്തം ചിലവില്‍ പരിശോധന

മനാമ: കാലവധിയുള്ള വിസ കൈവശമുള്ള പ്രവാസികള്‍ക്ക് തിരികെ വരാന്‍ അനുമതി നല്‍കി ബഹറൈന്‍. അതേസമയം, എല്ലാ രാജ്യക്കാര്‍ക്കുമുള്ള വിസ ഓണ്‍ അറൈവല്‍ റദ്ദാക്കിയിട്ടുണ്ട്.

ബഹറൈനില്‍ എത്തിയാലുടന്‍ എല്ലാവരും പരിശോധനക്ക് വിധേയരാകണം. ഇതിന്റെ ചിലവ് സ്വന്തം വഹിക്കണം. രാജ്യത്ത് എത്തിയത് മുതല്‍ പത്ത് ദിവസം ക്വാറന്റൈനില്‍ കഴിയണം.

കാലാവധിയുള്ള വിസ കൈവശമുള്ളവര്‍ക്ക് രാജ്യത്തേക്ക് വരാന്‍ മുന്‍കൂര്‍ അനുമതി വേണ്ടതില്ലെന്ന് നാഷണാലിറ്റി, പാസ്‌പോര്‍ട്‌സ് ആന്റ് റസിഡന്‍സ് അഫയേഴ്‌സ് (എന്‍ പി ആര്‍ എ) അറിയിച്ചു. എന്‍ പി ആര്‍ എ നല്‍കിയ വിസ ഉപയോഗിച്ച് മാത്രമെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ സാധിക്കൂ. മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന നിബന്ധന എടുത്തുകളഞ്ഞിട്ടുണ്ട്.

Share this story