രാജ്യത്തിന് പുറത്തുള്ള പ്രവാസികള്‍ വിസ ഓണ്‍ലൈനില്‍ പുതുക്കണമെന്ന് ഒമാന്‍

രാജ്യത്തിന് പുറത്തുള്ള പ്രവാസികള്‍ വിസ ഓണ്‍ലൈനില്‍ പുതുക്കണമെന്ന് ഒമാന്‍

മസ്‌കത്ത്: രാജ്യത്തിന് പുറത്തുള്ള പ്രവാസികള്‍ തങ്ങളുടെ കാലാവധി തീര്‍ന്ന വിസ പുറപ്പെടുന്നതിന് മുമ്പായി ഓണ്‍ലൈനില്‍ പുതുക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. വിസ പുതുക്കിയതിന് ശേഷം വിമാനത്താവളങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ ഇവര്‍ക്ക് രാജ്യത്തേക്ക് വരാം.

പ്രവാസിയുടെ സ്‌പോണ്‍സറാണ് വിസ പുതുക്കേണ്ടത്. തുടര്‍ന്ന് പുതുക്കിയതിന്റെ റസീപ്റ്റ് പ്രവാസിക്ക് അയച്ചുകൊടുക്കണം. ഈ റസീപ്റ്റ് പിന്നീട് ആവശ്യം വരും. അതിനാല്‍ പ്രവാസി ഇത് സൂക്ഷിച്ചുവെക്കണം.

പ്രവാസികളുടെ വിസ പുതുക്കാന്‍ സ്‌പോണ്‍സര്‍മാര്‍ ഡയറക്ടറേറ്റ് ജനറലിനെ സമീപിക്കണം. നേരത്തെ മൂന്നുമാസം കാലാവധിയുണ്ടായിരുന്ന ചില വിസകള്‍ ആറ് മാസത്തേക്ക് നീട്ടിയിട്ടുണ്ടെന്നും പാസ്സ്‌പോര്‍ട്ട്- റസിഡന്‍സ് ഡയറക്ടറേറ്റ് ജനറലിലെ അസി.ഡയറക്ടര്‍ മേജര്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ ഹബ്‌സി അറിയിച്ചു.

Share this story