ഹോപിന്റെ ആദ്യ ചൊവ്വാ ചിത്രം പുറത്തുവിട്ട് ശൈഖ് മുഹമ്മദ്

ഹോപിന്റെ ആദ്യ ചൊവ്വാ ചിത്രം പുറത്തുവിട്ട് ശൈഖ് മുഹമ്മദ്

ദുബൈ: യു എ ഇയുടെ ചൊവ്വാദൗത്യമായ ഹോപ് പകര്‍ത്തിയ ചൊവ്വാ ഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്തുവിട്ട് വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പ്രോബ് കുതിച്ചുയര്‍ന്ന് 66 മണിക്കൂറിന് ശേഷമാണ് ഈ ചിത്രം അദ്ദേഹം പങ്കുവെച്ചത്.

അണ്ഡാകൃതിയിലുള്ള ഗ്രഹം മറ്റ് വസ്തുക്കളില്‍ നിന്ന് ഏറ്റവും തിളങ്ങി നില്‍ക്കുന്നതായാണ് ചിത്രത്തിലുള്ളത്. ബഹിരാകാശത്തേക്ക് പത്ത് ലക്ഷം കിലോമീറ്റര്‍ പേടകം സഞ്ചരിച്ചതിന് ശേഷമാണ് ചിത്രം പകര്‍ത്തിയത്.

ചൊവ്വാ പേടകം ജപ്പാനില്‍ നിന്ന് ജൂലൈ 20നാണ് വിക്ഷേപിച്ചത്. നിലവില്‍ മണിക്കൂറില്‍ 1.21 ലക്ഷം വേഗതയില്‍ സഞ്ചരിക്കുന്ന പേടകം അടുത്ത ഫെബ്രുവരിയിലാണ് ചൊവ്വാഗ്രഹത്തിലെത്തുക.

Share this story