ആദായ നികുതി ഏര്‍പ്പെടുത്താന്‍ പദ്ധതിയില്ല; പ്രചാരണം നിഷേധിച്ച് സൗദി

ആദായ നികുതി ഏര്‍പ്പെടുത്താന്‍ പദ്ധതിയില്ല; പ്രചാരണം നിഷേധിച്ച് സൗദി

റിയാദ്: വരുമാനത്തിന് നികുതി ഏര്‍പ്പെടുത്തുമെന്ന പ്രചാരണം നിഷേധിച്ച് സൗദി അറേബ്യ. ആദായ നികുതി വിഷയം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. അതേമസമയം, മന്ത്രിസഭയിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ യോഗത്തിലോ ചര്‍ച്ച ചെയ്തിട്ടില്ല.

ധനമന്ത്രി മുഹമ്മദ് അല്‍ ജദാനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് നല്‍കിയ റിപ്പോര്‍ട്ടിനോടുള്ള പ്രതികരണമെന്നോണമാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ഉടനെ ആദായ നികുതി ഏര്‍പ്പെടുത്താന്‍ ഉദ്ദേശ്യമില്ലെന്നും എന്നാല്‍ ഭാവിയില്‍ വന്നുകൂടായ്കയില്ല എന്നുമാണ് മന്ത്രി റോയിട്ടേഴ്‌സിനോട് പറഞ്ഞത്.

ജൂലൈ ഒന്ന് മുതല്‍ രാജ്യത്തെ മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) മൂന്നിരട്ടിയാക്കിയിരുന്നു. എണ്ണ വില തകര്‍ച്ചയോടൊപ്പം കൊവിഡ് കൂടി സൃഷ്ടിച്ച സാമ്പത്തിക ആഘാതം രാജ്യത്തെ സംബന്ധിച്ചിടത്തോളം വലുതാണ്.

Share this story