ആഗസ്റ്റ് മൂന്ന് മുതല്‍ യു എ ഇയിലെ പള്ളികളില്‍ പകുതി ആളുകളെ അനുവദിക്കും; പെരുന്നാള്‍ നിസ്കാരം വീട്ടില്‍
അബുദബി: അടുത്ത മാസം മൂന്ന് മുതല്‍ രാജ്യത്തെ പള്ളികളില്‍ മൊത്തം ശേഷിയുടെ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കും. പള്ളിയില്‍ ആളുകള്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം.
ഈ മാസം ഒന്നുമുതല്‍ 30 ശതമാനം ആളുകളെ വെച്ച് പള്ളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആഗസ്റ്റ് മൂന്ന് മുതല്‍ പത്ത് മിനുട്ടാണ് നിസ്കാരങ്ങള്ക്കുണ്ടാകുക. അതേസമയം മഗ്രിബിന് അഞ്ച് മിനുട്ടായിരിക്കും.
പെരുന്നാള്‍ നിസ്കാരം വീട്ടിലോ താമസസ്ഥലത്തോ വെച്ചാണ് നിര്‍വ്വഹിക്കേണ്ടത്. മസ്ജിദുകളില്‍ ആരും വരരുത്. അതിനിടെ ജൂലൈ 30 മുതല്‍ ആഗസ്റ്റ് രണ്ട് വരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയായിരിക്കും.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
