60 പിന്നിട്ട വിസാ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് കുവൈറ്റിലേക്ക് തിരികെ വരാനാകില്ല

60 പിന്നിട്ട വിസാ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് കുവൈറ്റിലേക്ക് തിരികെ വരാനാകില്ല

കുവൈത്ത് സിറ്റി: നിലവില്‍ സ്വന്തം രാജ്യത്തുള്ള വിസ കാലാവധി കഴിഞ്ഞ 60 വയസ്സ് പിന്നിട്ടവര്‍ക്ക് കുവൈറ്റിലേക്ക് തിരികെ വരാനാകില്ല. രാജ്യത്തിന് പുറത്തുള്ള വിസ കഴിഞ്ഞ പ്രവാസികളുടെ എണ്ണം 70,000 ആണ്.

ഇവരില്‍ ആര്‍ക്കൊക്കെയാണ് തിരികെ വരാനാകുക എന്നത് സംബന്ധിച്ച് വരും ആഴ്ചകളില്‍ ആഭ്യന്തര മന്ത്രാലയം തീരുമാനം കൈക്കൊള്ളും. രാജ്യത്തെ ജനസംഖ്യാനുപാതം ക്രമീകരണക്കണമെന്ന പൊതുനയത്തിന് അനുസൃതമായായിരിക്കും വരുന്നവരുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുക.

പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതിനാലാണ് പലരുടെയും വിസ അവസാനിച്ചത്. ചിലരുടെത് കമ്പനികള്‍ പുതുക്കി നല്‍കിയിട്ടില്ല. ചിലര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. സര്‍ക്കാര്‍ ജീവനക്കാരില്‍ ചിലരുടെ ബന്ധുക്കള്‍ കുവൈറ്റില്‍ കഴിയുകയുമാണ്.

Share this story