ഫിലിപ്പീന്‍സ് പവലിയന്‍ നിര്‍മ്മാണത്തില്‍ വന്‍ പുരോഗതി

ഫിലിപ്പീന്‍സ് പവലിയന്‍ നിര്‍മ്മാണത്തില്‍ വന്‍ പുരോഗതി

ദുബൈ: ദുബൈ എക്‌സ്‌പോ 2020ലെ ഫിലിപ്പീന്‍സിന്റെ പവലിയന്‍ നിര്‍മ്മാണം 50 ശതമാനം പൂര്‍ത്തിയായി. ഫിലിപ്പീന്‍സ് പവലിയന്‍ തീം ഡയറക്ടര്‍ റോയല്‍ പിനേഡ ആണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമായും ഫിലിപ്പീന്‍സിന്റെ പ്രകൃതിയാണ് പവലിയനില്‍ അവതരിപ്പിക്കുക.

ഫിലിപ്പീന്‍സിലെ സ്ഥലങ്ങള്‍, പ്രധാന കേന്ദ്രങ്ങള്‍, നഗരങ്ങള്‍, പൈതൃകം, സംസ്‌കാരം, ജനങ്ങള്‍, മറ്റ് കാര്യങ്ങളെല്ലാം പ്രദര്‍ശിപ്പിക്കും. മാനവികതയും പ്രധാന ഉള്ളടക്കമാകും. പ്രാക്ടിക്കല്‍ ലക്ഷ്വറി (പ്രായോഗിക ആഡംബരം) എന്ന തീമാണ് സുസ്ഥരിത എന്നതില്‍ ഫിലിപ്പീന്‍സ് മുന്നോട്ടുവെക്കുന്നത്. വാരാന്ത്യങ്ങളാണ് ജീവിതത്തെ നിര്‍ണ്ണയിക്കുന്നത്. ജോലിയുടെ ഇടവേളകളില്‍ നാം പലതും ചെലവഴിക്കുന്നു. വിലയേറിയത് തന്നെ ചെലവഴിക്കുന്നു. ഇതാണ് പ്രാക്ടിക്കല്‍ ലക്ഷ്വറിയിലേക്ക് കൊണ്ടുവരിക.

നിപ ഹട്ട് അല്ലെങ്കില്‍ ബഹയ് കുബോ എന്നറിയപ്പെടുന്ന ഫിലിപ്പിനോ ഭവനത്തിന്റെ അന്തസ്സത്ത പുനനിര്‍മ്മിക്കുകയാണ് പവലിയനിലൂടെ ചെയ്യുക. സുസ്ഥിരതയും സാമാന്യ ബോധവും ഉള്‍ച്ചേര്‍ത്താണ് അത്തരം ഭവനങ്ങള്‍ നിര്‍മ്മിക്കുന്നത്. എക്‌സ്‌പോ നീട്ടിവെച്ചത് പവലിയന്‍ നിര്‍മ്മാണത്തില്‍ കൂടുതല്‍ സമയം ലഭിക്കാന്‍ സഹായകരമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this story