യൂറോപ്യന്‍ യൂണിയന്‍ യു എ ഇയുടെ പ്രധാന വ്യാപാര പങ്കാളിയെന്ന് അംബാസഡര്‍

Share with your friends

ദുബൈ: യു എ ഇയുടെ പ്രധാന വ്യാപാര പങ്കാളിയാണ് യൂറോപ്യന്‍ യൂണിയനെന്ന് ഇ യു അംബാസഡര്‍ ആന്ദ്രെ മറ്റിയേ ഫൊണ്ടാന. കഴിഞ്ഞ വര്‍ഷം യു എ ഇ- ഇ യു വ്യാപാരത്തിന്റെ മൂല്യം 15 ബില്യണ്‍ യൂറോ ആയിരുന്നു. യു എ ഇയുടെ വ്യാപാരത്തിന്റെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ വരുമിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യു എ ഇ- ഇ യു വ്യവസായ, വ്യാപാര ബന്ധത്തിന്റെ പ്രാധാന്യം എത്രമാത്രമാണെന്ന് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ബന്ധമാണുള്ളത്. അതീവ ശേഷിയും തന്ത്രപ്രധാനവുമാണ് ആ ബന്ധം. വിവിധ മേഖലകളില്‍ യു എ ഇയോടൊപ്പം പ്രവര്‍ത്തിക്കുക എന്നതാണ് തങ്ങളുടെ താത്പര്യം.

തങ്ങളെ സംബന്ധിച്ചിടത്തോളം നിക്ഷേപം പരമപ്രധാനമാണ്. ഇവിടെ നിരവധി യൂറോപ്യന്‍ നിക്ഷേപകരുണ്ട്. അതേസമയം, ഭാവിയെ എങ്ങനെ നോക്കിക്കാണുന്നുവെന്നതും യു എ ഇയുമായി വിജ്ഞാനവും പരിചയവും എങ്ങനെ കൈമാറ്റം ചെയ്യാനാകുമെന്നതും തങ്ങളെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്.

സാമ്പത്തിക വൈവിദ്ധ്യവത്കരണം യു എ ഇയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണെന്ന് താന്‍ കരുതുന്നു. എണ്ണയുടെ അടിസ്ഥാനത്തിലുള്ള സമ്പദ്ഘടനയെന്നത് മാറ്റം വരേണ്ടതുണ്ട്. അടുത്തവര്‍ഷത്തെ ലോകഗതി എന്താകുമെന്ന് ഇപ്പോള്‍ പ്രവചിക്കുക പ്രയാസമാണ്. എന്നാലും കൊവിഡാനന്തര ലോകത്തിന് പരിചയവും അനുഭവവും വിജ്ഞാനവും വിവരവും പങ്കുവെക്കാനുള്ള പ്രഥമ വേദിയാകും ദുബൈ എക്‌സ്‌പോയെന്നും ഇ യു അംബാസഡര്‍ പറഞ്ഞു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!