യു.എ.ഇയില്‍ 24 മണിക്കൂറിനിടെ 254 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 494 പേര്‍ക്ക് രോഗമുക്തി

യു.എ.ഇയില്‍ 24 മണിക്കൂറിനിടെ 254 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 494 പേര്‍ക്ക് രോഗമുക്തി

അബുദാബി: യു.എ.ഇയില്‍ 24 മണിക്കൂറിനിടെ 254 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണംപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 494 പേരാണ് പുതുതായി രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 54,000ലധികം കോവിഡ് പരിശോധനകളാണ് നടത്തിയത്.

കോവിഡ് ബാധ തുടക്കത്തിലേ കണ്ടെത്തി ചികിത്സ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് രാജ്യവ്യാപകമായി പരിശോധന വിപുലീകരിക്കുന്നതെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഇതുവരെ യു.എ.ഇയില്‍ 57,988 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് രോഗം കണ്ടെത്തിയത്. ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നും ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.

ഇതുവരെ 50,848 പേരാണ് രോഗത്തെ അതിജീവിച്ചത്. 24 മണിക്കൂറിന് കോവിഡ് അനുബന്ധ മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Share this story