ഖത്തറില്‍ സെപ്തംബറില്‍ സ്‌കൂളുകള്‍ തുറക്കുക ഘട്ടംഘട്ടമായി

ഖത്തറില്‍ സെപ്തംബറില്‍ സ്‌കൂളുകള്‍ തുറക്കുക ഘട്ടംഘട്ടമായി

ദോഹ: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന സെപ്തംബറില്‍ ഘട്ടംഘട്ടമായാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സെപ്തംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ സ്‌കൂളില്‍ മൂന്നിലൊന്നില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഹാജരാകരുത്.

സ്വകാര്യ സ്‌കൂള്‍, കിന്‍ഡര്‍ഗാര്‍ട്ടന്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ എന്നിവക്കെല്ലാം ഇത് ബാധകമാണ്. സെപ്തംബര്‍ ആറ് മുതല്‍ 17 വരെയുള്ള രണ്ടാഴ്ച സ്‌കൂളുകളില്‍ അമ്പത് ശതമാനത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഹാജരാകരുത്.

സെപ്തംബര്‍ 20 മുതല്‍ മുഴുവന്‍ വിദ്യാര്‍ഥികളും ഹാജരാകണം. രാവിലെ 7.15 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് സ്‌കൂള്‍ സമയം. ഒരു ദിവസം ആറ് ക്ലാസുകളാണുണ്ടാകുക. ഓരോ ക്ലാസിന്റെയും സമയം 45 മിനിറ്റായിരിക്കും. ഓരോ ക്ലാസിന് ശേഷവും അഞ്ച് മിനിറ്റ് ഇടവേളയുണ്ടാകും.

Share this story