കുവൈറ്റിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് വേണ്ടത് ശ്ലോനിക് ആപ്പും പുറപ്പെടുന്നവര്‍ക്ക് കുവൈറ്റ് ട്രാവലര്‍ ആപ്പും

കുവൈറ്റിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് വേണ്ടത് ശ്ലോനിക് ആപ്പും പുറപ്പെടുന്നവര്‍ക്ക് കുവൈറ്റ് ട്രാവലര്‍ ആപ്പും

കുവൈറ്റ് സിറ്റി: വിമാന യാത്രക്കാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറല്‍ സിവില്‍ ഏവിയേഷന്‍. കുവൈറ്റില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് വേണ്ടത് കുവൈറ്റ് ട്രാവലര്‍ (Kuwait traveler) എന്ന ആപ്പാണ്.

ആപ്പില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം ലഭിക്കുന്ന ബാര്‍കോഡ് യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ ഉപയോഗിക്കണം. പി സി ആര്‍ ടെസ്റ്റ് റിസല്‍ട്ടും കൊവിഡ് ചികിത്സാ ഇന്‍ഷ്വറന്‍സും വേണം.

എത്തുന്നവര്‍ ശ്ലോനിക് (Shlonik app) ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. പി സി ആര്‍ ടെസ്റ്റ് റിസല്‍ട്ട് വേണം. ഇതിന്റെ കാലാവധി പുറപ്പെടുന്ന സമയം 96 മണിക്കൂര്‍ കഴിയരുത്. 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. മാത്രമല്ല, കുവൈറ്റില്‍ വെച്ച് റാന്‍ഡം ടെസ്റ്റിനും വിധേയമാകണം.

Share this story