ഒമാനിലെത്തുന്ന വിദേശികള്‍ താമസരേഖ കാണിക്കണം; ട്രാക്കിംഗ് ബ്രേസ്ലെറ്റിന് അഞ്ച് റിയാല്‍ ഈടാക്കും

ഒമാനിലെത്തുന്ന വിദേശികള്‍ താമസരേഖ കാണിക്കണം; ട്രാക്കിംഗ് ബ്രേസ്ലെറ്റിന് അഞ്ച് റിയാല്‍ ഈടാക്കും

മസ്‌കത്ത്: വിമാന യാത്രക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ (പി എ സി എ). രാജ്യത്ത് നിന്ന് പുറത്തുപോകാന്‍ വിദേശികള്‍ക്ക് ഒമാന്റെ പ്രത്യേകം അനുമതി ആവശ്യമില്ല.

ഒമാനിലെത്തുന്ന വിദേശികള്‍ 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയണം. താമസിക്കാനുള്ള രേഖയും ചെലവിനുള്ള പണവും കൈവശമുണ്ടാകണം. തറാസ്സുദ് (Tarassud) ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.

ക്വാറന്റൈന്‍ കാലയളവില്‍ ധരിക്കേണ്ട ട്രാക്കിംഗ് ബ്രേസ്ലെറ്റിന് വിമാനത്താവളത്തില്‍ വെച്ച് അഞ്ച് ഒമാനി റിയാല്‍ ഈടാക്കും. രാജ്യത്ത് താമസിക്കുന്ന കാലയളവിലുടനീളം ഹെല്‍ത്ത് ഇന്‍ഷൂറന്‍സും വേണം. വിദേശികള്‍ക്ക് രാജ്യത്ത് ഇറങ്ങാന്‍ എംബസി, സ്‌പോണ്‍സര്‍, ദേശീയ വിമാന കമ്പനികള്‍ (ഒമാന്‍ എയര്‍, സലാം എയര്‍) ഇവയിലൊന്ന് മുഖേന വിദേശകാര്യ മന്ത്രാലയം നല്‍കുന്ന അനുമതി വേണം.

Share this story