സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കി ദുബൈ ശുചീകരണ തൊഴിലാളിയുടെ ലൗ ചിഹ്നം
ദുബൈ: ദുബൈയിലെ ശുചീകരണ തൊഴിലാളി ജോലിക്കിടെ, ഉണങ്ങിയ ഇലകളും തളിരിലകളും ലൗ ചിഹ്നത്തിലാക്കിയത് സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കി. ദുബൈ കമ്പനിയില്‍ ശുചീകരണ തൊഴിലാളിയായ ഇന്ത്യക്കാരന് രമേശ് ഗംഗരാജം ഗണ്ടിയാണ് തൊഴില്‍ കലാത്മകമാക്കിയത്.
ഡൗണ്ടൗണ് ദുബൈയിലെ തെരുവ് വൃത്തിയാക്കുന്നതിനിടെ കൗതുകത്തിനാണ് രമേശ് അടിച്ചുകൂട്ടിയ ഇലകള്‍ കൊണ്ടൊരു ഹൃദയ ചിഹ്നം വരച്ചത്. തൊട്ടടുത്ത ഫ്ളാറ്റില്‍ നിന്ന് അപ്പോഴിത് കണ്ട നെസ്മ ഫറഹ ആണ് ഇത് മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്.
ഇലകള്‍ കൊണ്ട് ശ്രദ്ധാപൂര്‍വ്വം ഹൃദയ ചിഹ്നം വരച്ച് കുറച്ചുനിമിഷങ്ങള്‍ അത് നോക്കിനിന്ന് പിന്നീട് അതെല്ലാം അടിച്ചുവാരി വൃത്തിയാക്കെയെന്ന് ഫറഹ പറഞ്ഞു. ഒരു കലാകാരനും കലാസൃഷ്ടിയും തമ്മിലുള്ള ഗാഢബന്ധത്തെ കുറിക്കുന്നതായിരുന്നു ആ നിമിഷങ്ങള്‍.
തന്റെ കുടുംബത്തെ വല്ലാതെ ഓര്‍ത്തതിനാലാണ് അങ്ങനെ ചെയ്തതെന്ന് രമേശ് പറഞ്ഞു. സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയം രമേശിന് ഉപഹാരം നല്കി.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
