ഖത്തറിലേക്ക് കാല്‍നടയായി എത്തിയ ആദ്യകാല മലയാളി പ്രവാസി അന്തരിച്ചു

ഖത്തറിലേക്ക് കാല്‍നടയായി എത്തിയ ആദ്യകാല മലയാളി പ്രവാസി അന്തരിച്ചു

ദോഹ: ഖത്തറിലേക്ക് കേരളത്തില്‍ നിന്ന് നടന്നെത്തിയ ആദ്യകാല പ്രവാസി കരണ്ടോത്ത് മൂസ ഹാജി അന്തരിച്ചു. കേരളത്തില്‍ വെച്ചായിരുന്നു നിര്യാണം. ഖത്തറിലെത്തിയ ആദ്യകാല ഇന്ത്യന്‍ പ്രവാസികളിലൊരാളാണ് മൂസ ഹാജി. 83 വയസ്സായിരുന്നു.

18ാം വയസ്സിലാണ് ഗള്‍ഫ് മേഖലയിലേക്ക് മൂസ ഹാജിയടങ്ങുന്ന സംഘം പുറപ്പെട്ടത്. ഇറാനിയന്‍ സൈന്യത്തിന്റെ കണ്ണില്‍പ്പെടാതിരിക്കാന്‍ മരുഭൂമിയിലൂടെ സകല ദുരിതവും പേറിയായിരുന്നു യാത്ര.

കോഴിക്കോട് വടകരയിലെ വില്ല്യാപ്പള്ളിയില്‍ നിന്ന് പുറപ്പെട്ട് 20 മാസമെടുത്തു ഖത്തറിലെത്താന്‍. ഏതെങ്കിലും ഗള്‍ഫ് രാജ്യമായിരുന്നു ലക്ഷ്യം. 14 കൂട്ടുകാര്‍ക്കൊപ്പമായിരുന്നു യാത്രയെങ്കിലും പലരും യാത്രാമധ്യേ മരണപ്പെട്ടു.

Share this story