അബുദബിയില്‍ കൂടുതല്‍ ബീച്ചുകളും പാര്‍ക്കുകളും തുറക്കുന്നു

അബുദബിയില്‍ കൂടുതല്‍ ബീച്ചുകളും പാര്‍ക്കുകളും തുറക്കുന്നു

അബുദബി: അബുദബിയില്‍ കൂടുതല്‍ ബീച്ചുകളും പാര്‍ക്കുകളും പുനരാരംഭിക്കാന്‍ മുന്‍സിപാലിറ്റി- ഗതാഗത വകുപ്പ് തീരുമാനിച്ചു. ഘട്ടംഘട്ടമായി ഇളവുകള്‍ വരുത്തുന്നതിന്റെ ഭാഗമായാണിത്.

ബീച്ചുകളുടെയും പാര്‍ക്കുകളുടെയും പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനറുകളുണ്ടാകും. ഒരു സംഘത്തില്‍ അഞ്ച് പേര്‍ മാത്രമേ പാടുള്ളൂ. അബുദബി, അല്‍ ഐന്‍, ദഫ്‌റ എന്നിവിടങ്ങളിലാണ് ബീച്ചുകളും പാര്‍ക്കുകളും തുറക്കുന്നത്.

മൊത്തം ശേഷിയുടെ 40 ശതമാനം പേരെ മാത്രമെ അനുവദിക്കൂ. അബുദബിയില്‍ ബനിയാസ് ലേഡീസ് പാര്‍ക്ക്, ശഹാമ പാര്‍ക്ക് 2- 3, ബാഹിയ പാര്‍ക്ക്, റഹ്ബ പാര്‍ക്ക്, ന്യൂ എയര്‍പോര്‍ട്ട് ഗാര്‍ഡന്‍ എന്നിവയും അല്‍ ഐനില്‍ നാഹില്‍ പാര്‍ക്കും അല്‍ ദഫ്‌റയില്‍ സില, ഡല്‍മ പാര്‍ക്കുകളുമാണ് പുനരാരംഭിച്ചത്.

Share this story