ആഗസ്റ്റ് ഒന്ന് മുതല്‍ ദുബൈയിലേക്കുള്ള വിമാന യാത്രക്കാര്‍ക്ക് വേണ്ടത് യു എ ഇ അംഗീകരിച്ച ലാബില്‍ നിന്നുള്ള പി സി ആര്‍ ടെസ്റ്റ്

ആഗസ്റ്റ് ഒന്ന് മുതല്‍ ദുബൈയിലേക്കുള്ള വിമാന യാത്രക്കാര്‍ക്ക് വേണ്ടത് യു എ ഇ അംഗീകരിച്ച ലാബില്‍ നിന്നുള്ള പി സി ആര്‍ ടെസ്റ്റ്

ദുബൈ: അടുത്ത മാസം ഒന്നു മുതല്‍ ദുബൈയിലേക്കുള്ള എല്ലാ യാത്രക്കാരും കൈയില്‍ കരുതേണ്ടത് യു എ ഇ അംഗീകരിച്ച ലാബുകളില്‍ നിന്ന് എടുത്ത പി സി ആര്‍ ടെസ്റ്റ് റിസല്‍ട്ട്. ദുബൈയില്‍ നിന്നുള്ള കണക്ടിംഗ് ഫ്‌ളൈറ്റില്‍ യാത്ര ചെയ്യേണ്ടവര്‍ക്കും ഇത് ബാധകമാണ്.

യാത്ര പുറപ്പെടുന്നതിന്റെ 96 മണിക്കൂര്‍ കഴിയരുത് ടെസ്റ്റ് റിസല്‍ട്ടിലെ സമയം. മാത്രമല്ല, ടെസ്റ്റ് റിസല്‍ട്ട് പ്രിന്റൗട്ട് എടുക്കണം. ഡിജിറ്റല്‍ രൂപത്തില്‍ കാണിച്ചാല്‍ പോര. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും മിതമോ ഗുരുതരമോ ആയ അംഗവൈകല്യമുള്ളവര്‍ക്കും ടെസ്റ്റ് ആവശ്യമില്ല.

കൊവിഡ്- 19 ഉള്‍പ്പെടുന്ന ട്രാവല്‍ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാണ്. ഇതില്ലെങ്കില്‍ ചികിത്സയുടെയും ഐസൊലേഷന്റെയും ചിലവ് സ്വയം വഹിക്കുമെന്ന് സാക്ഷ്യപ്പെടുത്തണം. അബുദബിയിലേക്കുള്ള യാത്രക്കാര്‍ ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പില്‍ നിന്നുള്ള അനുമതിയും പി സി ആര്‍ ടെസ്റ്റ് റിസല്‍ട്ടും ചെക്ക് ഇന്നില്‍ കാണിക്കണം.

Share this story