ഹജ്ജ് തീര്‍ത്ഥാടകരെ തെരഞ്ഞെടുത്തതില്‍ മനുഷ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് സൗദി

ഹജ്ജ് തീര്‍ത്ഥാടകരെ തെരഞ്ഞെടുത്തതില്‍ മനുഷ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് സൗദി

ജിദ്ദ: ഇത്തവണത്തെ ഹജ്ജിന് അര്‍ഹരായ സൗദി അറേബ്യയില്‍ താമസിക്കുന്ന പതിനായിരം പേരെ തെരഞ്ഞെടുത്തതില്‍ യാതൊരു മനുഷ്യ ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ഹജ്ജ്- ഉംറ മന്ത്രി ഡോ.മുഹമ്മദ് സാലിഹ് ബെന്ദെന്‍ പറഞ്ഞു. അതേസമയം, ഒരു ഉദ്യോഗസ്ഥനെയും ഹജ്ജ് ചെയ്യാന്‍ അനുവദിക്കില്ല.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് മുതല്‍ വ്യക്തമായും കണിശമായും ആയാണ് ഹജ്ജ് പദ്ധതികള്‍ നടപ്പാക്കുക. സുതാര്യവും നൂതനവുമായ സംവിധാനം ഉപയോഗിച്ചാണ് തീര്‍ത്ഥാടകരെ തെരഞ്ഞെടുത്തത്.

കൊറോണ വ്യാപനം തുടങ്ങുന്ന കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യത്തുണ്ടായിരുന്നത് അഞ്ച് ലക്ഷം തീര്‍ത്ഥാടകരാണ്. മക്കയിലും മദീനയിലും വ്യാപനം തടയാന്‍ ശക്തമായ മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചതെന്നും ബെന്ദെന്‍ ചൂണ്ടിക്കാട്ടി.

Share this story