ടൂറിസ്റ്റ് വിസ: പദ്ധതികള്‍ ആസൂത്രണം ചെയ്ത് ദുബൈ

ടൂറിസ്റ്റ് വിസ: പദ്ധതികള്‍ ആസൂത്രണം ചെയ്ത് ദുബൈ

ദുബൈ: കൊവിഡാനന്തര വിനോദ സഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിന് പദ്ധതികള്‍ ആസൂത്രണം ചെയ്ത് ദുബൈ. ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ദുബൈയിലെ ടൂറിസം കമ്പനികളുമായി ജി ഡി ആര്‍ എഫ് എ ചര്‍ച്ച ചെയ്തു.

ദുബൈയില്‍ അന്താരാഷ്ട്ര ടൂറിസം പുനരാരംഭിക്കുമെന്ന ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ തീരുമാനത്തെ തുടര്‍ന്നാണ് യോഗം സംഘടിപ്പിച്ചത്.

രാജ്യത്തിന്റെയും ദുബൈയുടെയും സമ്പദ്ഘടനക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ ശേഷിയുള്ള മേഖലയാണ് വിനോദസഞ്ചാര മേഖല. ലോകത്തെ മുന്‍നിര വിനോദസഞ്ചാര മേഖലയും വാണിജ്യ ഹബ്ബും ആയി ദുബൈയെ മാറ്റുകയും ലക്ഷ്യമാണ്.

Share this story