ബഹറൈനില്‍ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് നിരോധിച്ചു

ബഹറൈനില്‍ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് നിരോധിച്ചു

മനാമ: ഒരു തവണ മാത്രം ഉപയോഗിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ച് ബഹറൈന്‍. ജീര്‍ണിക്കാത്ത പ്ലാസ്റ്റിക് ബാഗുകള്‍ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചു.

പോളിത്തീനും പോളിപ്രൊപൈലിന്‍ ഷീറ്റുകളും ഇറക്കുമതി ചെയ്യാന്‍ പാടില്ല. ഇതോടെ ഡിസ്‌പോസ്ബ്ള്‍ ടേബിള്‍ മാറ്റ്, കവറുകള്‍ അടക്കമുള്ളവ ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചു.

ബഹറൈനിലെ ഫാക്ടറികളില്‍ ഇനി മുതല്‍ ജീര്‍ണ്ണിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ മാത്രമേ നിര്‍മ്മിക്കാന്‍ അനുമതിയുള്ളൂ. ഇവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് നിശ്ചിതയിടങ്ങളില്‍ ജീര്‍ണ്ണിക്കുന്ന മാലിന്യ ബാഗുകള്‍ നല്‍കുന്ന വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കും.

Share this story