ഖത്തറിലെ വിമാനത്താവളത്തില്‍ പരിശോധന നടത്താന്‍ ഇനിമുതല്‍ ഇലക്ട്രോണിക് വസ്തുക്കള്‍ ഹാന്‍ഡ് ബാഗില്‍ നിന്ന് പുറത്തെടുക്കേണ്ട

ഖത്തറിലെ വിമാനത്താവളത്തില്‍ പരിശോധന നടത്താന്‍ ഇനിമുതല്‍ ഇലക്ട്രോണിക് വസ്തുക്കള്‍ ഹാന്‍ഡ് ബാഗില്‍ നിന്ന് പുറത്തെടുക്കേണ്ട

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇലക്ട്രോണിക് വസ്തുക്കള്‍ പരിശോധിക്കാന്‍ ഇനിമുതല്‍ ഹാന്‍ഡ്ബാഗില്‍ നിന്ന് ഇവ പുറത്തെടുക്കേണ്ട ആവശ്യമില്ല. ലാപ്‌ടോപ്, ടാബ്ലറ്റ്, ഡിജിറ്റല്‍ ക്യാമറ പോലുള്ള ഇലക്ട്രോണിക് വസ്തുക്കള്‍ ബാഗില്‍ നിന്ന് പുറത്തെടുക്കാതെ പരിശോധിക്കാനുള്ള ആധുനിക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ട്രാന്‍സ്ഫര്‍ ഗേറ്റുകള്‍ തുറക്കുന്ന മുറക്ക്, എല്ലാ ട്രാന്‍സ്ഫര്‍ സ്‌ക്രീനിങ് ചെക്ക്‌പോയിന്റുകളിലും പുതിയ സി2 സാങ്കേതികവിദ്യ ഏര്‍പ്പെടുത്തുന്നതോടെയാണിത്. വിമാനത്താവളത്തിന്റെ സുരക്ഷ ശക്തമാക്കുക മാത്രമല്ല, പരിശോധന വേഗത്തിലാക്കാനും സാധിക്കും.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടക്കമുള്ള ഭീഷണിയുയര്‍ത്താന്‍ സാധിക്കുന്ന വസ്തുക്കളെ കുത്തിനിറച്ച ബാഗില്‍ നിന്ന് കണ്ടെത്താന്‍ ഇസിഎസി സി2 ഡിറ്റക്ഷന് സാധിക്കും. നേരത്തേ, എമിഗ്രേഷന്‍ പരിശോധനാ സമയത്ത് ഹാന്‍ഡ് ബാഗിലെ ലാപ്‌ടോപ് പോലുള്ള ഇലക്ട്രോണിക് വസ്തുക്കള്‍ പുറത്തെടുക്കേണ്ടിയിരുന്നു.

Share this story