സ്‌കൂളിലേക്ക് കുട്ടികളെ പറഞ്ഞയക്കാന്‍ ആശങ്കയുള്ള രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാക്കി ദുബൈ

Share with your friends

ദുബൈ: സെപ്തംബറിലെ പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകളിലേക്ക് കുട്ടികളെ പറഞ്ഞയക്കാന്‍ ആശങ്കയുള്ള രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാക്കി ദുബൈയിലെ സ്‌കൂളുകള്‍. അതേസമയം, സ്‌കൂളുകളിലേക്ക് വരുന്ന കുട്ടികള്‍ക്ക് എല്ലാവിധ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളും വരുത്തും.

സ്‌കൂളുകള്‍ തുറന്നാല്‍, പഠനരീതി മാറ്റുന്നതിന് വിജ്ഞാന- മാനവ വികസന അതോറിറ്റി (കെ എച്ച് ഡി എ)യുടെ അനുമതി ആവശ്യമാണ്. സ്‌കൂളുകളിലേക്ക് കുട്ടികളെ പറഞ്ഞയക്കുന്നതില്‍ പല രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍- ക്ലാസ് റൂം സമ്മിശ്ര പഠനമായിരിക്കും നല്‍കുക. കുട്ടികളെ പറഞ്ഞയക്കാന്‍ ആശങ്കയുള്ളവര്‍ക്ക് ക്ലാസ് റൂമിലെ പഠനം ലൈവ് ആയി നല്‍കുമെന്ന് ക്രെഡന്‍സ് ഹൈസ്‌കൂള്‍ അറിയിച്ചു. ദുബൈയിലെ ക്രസന്റ് ഇംഗ്ലീഷ് സ്‌കൂള്‍, ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ എന്നിവയും ഈ സാധ്യത മുന്നോട്ടുവെച്ചിട്ടുണ്ട്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!