ദുബൈ വിമാനത്താവളത്തിലെ പി സി ആര്‍ ടെസ്റ്റ് ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് മാത്രം

ദുബൈ വിമാനത്താവളത്തിലെ പി സി ആര്‍ ടെസ്റ്റ് ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് മാത്രം

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പി സി ആര്‍ ടെസ്റ്റ് ചില രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് മാത്രമായിരിക്കും. ആഗസ്റ്റ് ഒന്നു മുതലാണ് ഇത് നടപ്പാക്കുക. അതേസമയം, ഇന്ത്യക്കാരെ പരിശോധിക്കും.

ഇന്ത്യയടക്കമുള്ള 29 രാജ്യങ്ങളില്‍ നിന്ന് വരുന്നവരെയാണ് പി സി ആര്‍ ടെസ്റ്റിന് വിധേയരാക്കുക. അമേരിക്കയിലെ ഡള്ളസ് ഫോര്‍ട്ട് വര്‍ത്ത്, ഹൂസ്റ്റണ്‍, ലോസ് ആഞ്ചലസ്, സാന്‍ ഫ്രാന്‍സിസ്‌കോ, ഫോര്‍ട്ട് ലോഡര്‍ഡേല്‍, ഓര്‍ലാന്‍ഡോ, കാലിഫോര്‍ണിയ, ഫ്‌ളോറിഡ, ടെക്‌സാസ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും പരിശോധിക്കും.

കണക്ടിംഗ് യാത്രക്കാരെയും പരിശോധിക്കും. അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും പരിശോധനയുണ്ടാകും.

Share this story