അബുദബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ പി സി ആര്‍ ടെസ്റ്റിന് വിധേയരാകണം

അബുദബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ പി സി ആര്‍ ടെസ്റ്റിന് വിധേയരാകണം

അബുദബി: അബുദബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ പി സി ആര്‍ ടെസ്റ്റിന് നിര്‍ബന്ധമായും വിധേയരാകണം. യാത്ര പുറപ്പെടുമ്പോള്‍ 96 മണിക്കൂര്‍ കഴിയാത്ത പി സി ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കുന്നതിന് പുറമെയാണിത്.

യാത്ര പുറപ്പെടുന്നതിന് മുമ്പ് എല്ലാ വിധ വിവരങ്ങളും അറിഞ്ഞിരിക്കണം. ഇതിനായി ടിക്കറ്റ് ബുക്ക് ചെയ്ത വിമാനക്കമ്പനി, യു എ ഇ നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി അതോറിറ്റി http://(https://www.ncema.gov.ae//) യു എ ഇ വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രാലയം http://(https://www.mofaic.gov.ae//) യു എ ഇ ആരോഗ്യ മന്ത്രാലയം http://(https://www.mohap.gov.ae), എന്നിവയുടെയും പുറപ്പെടേണ്ട/ പുറപ്പെടുന്ന രാജ്യത്തെ ആരോഗ്യ- ഇമിഗ്രേഷന്‍ വകുപ്പുകളുടെയും പുതിയ വിവരങ്ങളും അറിയിപ്പുകളും പരിശോധിക്കണം.

വിമാനത്താവളത്തില്‍ നിരവധി മുന്‍കരുതല്‍ നടപടിക്രമങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. സ്മാര്‍ട്ട് ഗേറ്റ്, കോണ്ടാക്ട്‌ലെസ്സ് എലവേറ്ററുകള്‍, മാസ്‌ക്- ഗ്ലൗസ് വെന്റിംഗ് മെഷീന്‍, തെര്‍മല്‍ മോണിട്ടറിംഗ് ക്യാമറ, ഓണ്‍ലൈന്‍ അറൈവല്‍ രജിസ്‌ട്രേഷന്‍, മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Share this story