ഫാര്‍മസികളിലെ സ്വദേശിവത്കരണം: രണ്ടാം ഘട്ടം അടുത്ത വര്‍ഷമെന്ന് സൗദി

ഫാര്‍മസികളിലെ സ്വദേശിവത്കരണം: രണ്ടാം ഘട്ടം അടുത്ത വര്‍ഷമെന്ന് സൗദി

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി ഫാര്‍മസിസ്റ്റുകള്‍ക്ക് പകരം സൗദികളെ നിയമിക്കുന്നതിന്റെ രണ്ടാം ഘട്ടം അടുത്ത വര്‍ഷം ആദ്യത്തില്‍ ആരംഭിക്കും. രണ്ടാം ഘട്ടത്തില്‍ 30 ശതമാനം സൗദി ഫാര്‍മസിസ്റ്റുകളെ കൂടി നിയമിക്കും.

ഫാര്‍മസി മേഖലയില്‍ 20 ശതമാനം സ്വദേശിവത്കരിക്കുന്നതിന്റെ ആദ്യഘട്ടം കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. 2022ഓടെ 3000 സൗദി ഫാര്‍മസിസ്റ്റുകളെ നിയമിക്കുകയാണ് ലക്ഷ്യം.

ഫാര്‍മസി മേഖലയില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ചതിന് ശേഷം 1500 സൗദി ഫാര്‍മസിസ്റ്റുകള്‍ക്ക് ജോലി ലഭിച്ചു. വിദേശ ഫാര്‍മസിസ്റ്റുകള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ മാനവവിഭവ മന്ത്രാലയം കഴിഞ്ഞ ഫെബ്രുവരിയിലാണ് സര്‍ക്കുലര്‍ ഇറക്കിയിരുന്നത്.

Share this story