ഖത്തറില്‍ മൂന്നാം ഘട്ട ഇളവുകള്‍ നാളെ മുതല്‍; റസ്റ്റോറന്റ്, ജിം, ബാര്‍ബര്‍ഷോപ്പ് തുടങ്ങിയവക്ക് അനുമതി

ഖത്തറില്‍ മൂന്നാം ഘട്ട ഇളവുകള്‍ നാളെ മുതല്‍; റസ്റ്റോറന്റ്, ജിം, ബാര്‍ബര്‍ഷോപ്പ് തുടങ്ങിയവക്ക് അനുമതി

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ മൂന്നാം ഘട്ടം ചൊവ്വാഴ്ച ആരംഭിക്കും. അടച്ചിട്ട സ്ഥലങ്ങളില്‍ പത്തും തുറസ്സായ ഇടങ്ങളില്‍ 30ഉം പേര്‍ക്ക് ഒരുമിച്ചുകൂടാം.

മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി നേടിയതിന് ശേഷം റസ്‌റ്റോറന്റുകള്‍ക്ക് പ്രവര്‍ത്തിക്കാം. റസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയാണ് ലഭിക്കുക. അനുമതി ലഭിക്കാന്‍ അപേക്ഷ നല്‍കുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണം.

ബാര്‍ബര്‍ഷോപ്പുകളും ബ്യൂട്ടി സെന്ററുകളും മുന്‍കൂര്‍ അനുമതി വാങ്ങണം. ജീവനക്കാരുടെ കൊവിഡ് പരിശോധന പൂര്‍ത്തിയാക്കണം. മൊത്തം ശേഷിയുടെ ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഇഹ്തിറാസ് ആപ്പിലെ കളര്‍ കോഡ് പരിശോധിച്ച ശേഷമേ ഇടപാടുകാരെ അനുവദിക്കാവൂ. ശരീരോഷ്മാവും നോക്കണം.

ജിംനേഷ്യത്തില്‍ വരുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കണം. 12 വയസ്സിന് താഴെയുള്ളവരെ പ്രവേശിപ്പിക്കരുത്. മൊത്തം ശേഷിയുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ.

Share this story