കുവൈത്തില്‍ റിഫണ്ട് ചെയ്യുന്ന വിമാന ടിക്കറ്റുകള്‍ക്ക് 10 ദിനാര്‍ സര്‍വ്വീസ് ചാര്‍ജ്ജ്

കുവൈത്തില്‍ റിഫണ്ട് ചെയ്യുന്ന വിമാന ടിക്കറ്റുകള്‍ക്ക് 10 ദിനാര്‍ സര്‍വ്വീസ് ചാര്‍ജ്ജ്

കുവൈത്ത് സിറ്റി: റിഫണ്ട് ചെയ്യുന്ന ഓരോ വിമാന ടിക്കറ്റിനും പത്ത് ദിനാര്‍ വീതം സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാന്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി.

മാര്‍ച്ച് 14നും ജുലൈ 31നും ഇടയില്‍ ടിക്കറ്റ്, ഹോട്ടല്‍ റിസര്‍വേഷന്‍, മറ്റ് ടൂറിസം ട്രിപ്പുകളും പ്രവര്‍ത്തനങ്ങളും തുടങ്ങിയവ റദ്ദാക്കുന്നവര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ കൃത്യമായ നയം അവലംബിക്കാന്‍ വിമാന കമ്പനികള്‍ക്കും ട്രാവല്‍- ടൂറിസം ഏജന്‍സികള്‍ക്കും നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒന്നുകില്‍ കുടിശ്ശിക തിരികെ നല്‍കുകയോ പണം പിടിക്കാതെ ഭാവിയിലേക്ക് ബുക്കിംഗ് നീട്ടുകയോ സെപ്തംബര്‍ 30നകം പണം പിടിക്കാതെ തുക നല്‍കുകയോ വേണമെന്നാണ് നിര്‍ദ്ദേശിച്ചിരുന്നത്.

പുതിയ സര്‍ക്കുലര്‍ പ്രകാരം ഒരു ടിക്കറ്റിന് സര്‍വ്വീസ് ചാര്‍ജ്ജ് ആയി പത്ത് ദിനാര്‍ മാത്രമേ ഈടാക്കാവൂ.

Share this story