അബുദബിയിലും ഷാര്‍ജയിലും സൗജന്യ പാര്‍ക്കിംഗ്

അബുദബിയിലും ഷാര്‍ജയിലും സൗജന്യ പാര്‍ക്കിംഗ്

അബുദബി/ ഷാര്‍ജ: ബലി പെരുന്നാള്‍ പ്രമാണിച്ച് അബുദബിയിലും ഷാര്‍ജയിലും വാഹനങ്ങള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് അനുവദിക്കും. അബുദബിയില്‍ വ്യാഴാഴ്ച മുതല്‍ ആഗസ്റ്റ് മൂന്ന് വരെ എമിറേറ്റിലുടനീളം സൗജന്യ പാര്‍ക്കിംഗ് ഉണ്ടായിരിക്കുമെന്ന് അബുദബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ അറിയിച്ചു.

പാര്‍ക്കിംഗ് ചെയ്യുമ്പോള്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കണം. വാഹന ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന രീതിയില്‍ പാര്‍ക്ക് ചെയ്യരുത്. താമസക്കാര്‍ക്കുള്ള സ്വകാര്യ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ രാത്രി ഒമ്പത് മുതല്‍ രാവിലെ എട്ട് വരെ പാര്‍ക്കിംഗ് അരുത്.

ഷാര്‍ജയില്‍ വ്യാഴാഴ്ച മുതല്‍ ആഗസ്റ്റ് രണ്ട് വരെയാണ് സൗജന്യ പാര്‍ക്കിംഗ്. അതേസമയം, അല്‍ ശുവൈഹീനിലെയും അല്‍ ശുയൂഖിലെയും അല്‍ ഹിസ്ന്‍ സ്ട്രീറ്റ് (ബാങ്ക് കോംപ്ലക്‌സ്), കോര്‍ണിഷ് സ്ട്രീറ്റ് (ഇരുവശങ്ങളും), ഖയ്‌സ് ബിന്‍ അബി സസാഅ സ്ട്രീറ്റ്, സെന്‍ട്രല്‍ സൂഖ് പാര്‍ക്കിംഗ്, കോര്‍ണിഷ് സ്ട്രീറ്റ് (ഖാലിദ് ലഗൂണ്‍ വശം), യൂണിവേഴ്‌സിറ്റി സിറ്റി റോഡ് എന്നിവിടങ്ങളില്‍ സൗജന്യ പാര്‍ക്കിംഗ് ഉണ്ടായിരിക്കില്ല.

Share this story